കനത്ത മഴയിലും കാറ്റിലും അങ്കമാലിയിൽ വൻ നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗത കുരുക്ക് തുടരുന്നു

കനത്ത മഴയിലും കാറ്റിലും അങ്കമാലിയിൽ വൻ നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് ദേശീയപാതയിൽ വാഹന ഗതാഗതം തടസ്സപെട്ടു. റോഡിലേക്ക് ഫ്ളക്സ് ബോർഡുകളും മറിഞ്ഞുവീണു. മരങ്ങൾ വീണ് വാഹനങ്ങൾക്കും…

By :  Editor
Update: 2022-04-05 07:00 GMT

കനത്ത മഴയിലും കാറ്റിലും അങ്കമാലിയിൽ വൻ നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് ദേശീയപാതയിൽ വാഹന ഗതാഗതം തടസ്സപെട്ടു. റോഡിലേക്ക് ഫ്ളക്സ് ബോർഡുകളും മറിഞ്ഞുവീണു. മരങ്ങൾ വീണ് വാഹനങ്ങൾക്കും വീടുകൾക്കും നാശനഷ്ടവുമുണ്ടായി.

ഇന്ന് വൈകീട്ടോടെ തുടങ്ങിയ മഴ പെട്ടെന്ന് ശക്തിപ്പെടുകയായിരുന്നു. നഗരത്തിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ സംഭവിച്ചത്.കനത്ത കാറ്റിൽ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളെല്ലാം പാർക്ക് ചെയ്ത വണ്ടികളുടെ മുകളിലെക്ക് വീണു. മരങ്ങൾ കെട്ടിടങ്ങളുടെ മുകളിലെക്ക് വീണു. നിരവധി വീടുകൾക്ക് നാശമുണ്ടായി. ആർക്കും ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടില്ല. പൊലീസും ഫയർ ഫോഴ്സും എത്തി സ്ഥലത്തെ മരങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കുകയാണ്.

കടകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡുകൾ തകർന്നുവീണ് നിരവധി വാഹനങ്ങൾക്ക് തകരാർ സംഭവിച്ചു. ചില വാഹനങ്ങളുടെ ചില്ല് തകർന്നു. കടകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾക്ക് മുകളിലേക്ക് ഫ്‌ളക്‌സ് ബോർഡുകൾ തകർന്നുവീണും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അ​തേ​സ​മ​യം, അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കിലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Tags:    

Similar News