ഒമിക്രോണിനെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുള്ള ഒമിക്രോൺ എക്സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട്ട് ചെയ്തു

ഇന്ത്യയിലെ ആദ്യ ഒമിക്രോൺ എക്സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ഒമിക്രോണിനെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുള്ളതാണ് ഈ വകഭേദം. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ…

By :  Editor
Update: 2022-04-06 07:10 GMT

ഇന്ത്യയിലെ ആദ്യ ഒമിക്രോൺ എക്സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ഒമിക്രോണിനെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുള്ളതാണ് ഈ വകഭേദം. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ന് മുംബൈയിൽ സ്ഥിരീകരിച്ച 230 സാമ്പിളുകളിൽ 228 എണ്ണവും ഒമിക്രോൺ ആണ്. ഒരെണ്ണം കപ്പ വകഭേദവും മറ്റൊന്ന് എക്സ്ഇ വകഭേവുമാണ്. വൈറസിനെ കുറിച്ച് വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Tags:    

Similar News