പോലീസിൽ വിശ്വാസമില്ല, കേന്ദ്ര ഏജൻസി അന്വേഷിക്കണം; മകളെ ‘കാണാതായതിന്’ പിന്നിൽ ദുരൂഹതയുണ്ട് അപേക്ഷയുമായി ജോയ്‌സ്‌നയുടെ പിതാവ്
കോഴിക്കോട് : കോടഞ്ചേരിയിലെ മിശ്ര വിവാഹത്തിൽ പ്രതികരിച്ച് ജോയ്‌സ്‌നയുടെ പിതാവ്. സംസ്ഥാന പോലീസിൽ വിശ്വാസമില്ലെന്നും സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. കുടുംബം ഹൈക്കോടതിയിൽ ഹേബിയസ്…
കോഴിക്കോട് : കോടഞ്ചേരിയിലെ മിശ്ര വിവാഹത്തിൽ പ്രതികരിച്ച് ജോയ്‌സ്‌നയുടെ പിതാവ്. സംസ്ഥാന പോലീസിൽ വിശ്വാസമില്ലെന്നും സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
പോലീസിൽ വിശ്വാസമില്ല. സംഭവം സിബിഐ അല്ലെങ്കിൽ എൻഐഎ അന്വേഷിക്കണം. മകൾ ചതിയിൽ കുടുങ്ങിയതാണെന്നും പിതാവ് പറഞ്ഞു. മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ജോയ്‌സനയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും പറഞ്ഞ് ജോയ്‌സ്‌ന രംഗത്തെത്തി.
ഡിവൈഎഫ്‌ഐ നേതാവായ ഷെജിനും ജോയ്‌സ്‌നയും തമ്മിലുളള വിവാഹമാണ് വിവാദമായത്. ഇത് ലവ് ജിഹാദാണെന്ന് സിപിഎം മുൻ എംഎൽഎ ഉൾപ്പെടെ തുറന്ന് സമ്മതിച്ചു. എന്നാൽ വിവാഹത്തെ തുടക്കം മുതലേ എതിർത്ത ജോയ്‌സ്‌നയുടെ വീട്ടുകാർ മകളെ തിരികെ കൊണ്ടുവരാനുള്ള നടപടികൾക്കൊരുങ്ങുകയാണ്.