മുസ്ലിം വിരുദ്ധ പ്രസംഗം; പിസി ജോർജിനെതിരെ പൊലീസ് കേസ് ; ഹിന്ദു മഹാസമ്മേളനം തടയണമെന്ന് എസ്ഡിപിഐ
മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയെന്ന പരാതിയിൽ പിസി ജോർജിനെതിരെ പൊലീസ് കേസെടുത്തു. ഡിജിപി അനിൽകാന്തിന്റെ നിർദേശപ്രകാരമാണ്തിരുവനന്തപുരം ഫോർട്ട് പൊലീസ് പിസി ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പിസി…
മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയെന്ന പരാതിയിൽ പിസി ജോർജിനെതിരെ പൊലീസ് കേസെടുത്തു. ഡിജിപി അനിൽകാന്തിന്റെ നിർദേശപ്രകാരമാണ്തിരുവനന്തപുരം ഫോർട്ട് പൊലീസ് പിസി ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പിസി ജോർജിന് പിന്തുണയുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ നേരത്തേ രംഗത്തെത്തിയിരുന്നു. ഹലാലിനും ലൗ ജിഹാദിനും എതിരെയാണ് പിസി ജോർജ് സംസാരിക്കുന്നത്. ഒരു കാര്യം നടക്കുന്നുവെന്ന് പറയുമ്പോൾ അതില്ലെങ്കിൽ വിശദീകരണം നൽകുകയാണ് വേണ്ടതെന്നു കുമ്മനം വ്യക്തമാക്കി.
പളളി ഭരിക്കുന്നത് ക്രിസ്ത്യാനിയും മോസ്‌ക് ഭരിക്കുന്നത് മുസ്ലീങ്ങളുമാണ്. പക്ഷെ ക്ഷേത്രങ്ങളിൽ ആരാധനയ്‌ക്ക് എത്തുന്നത് മുഴുവൻ ഹൈന്ദവരും അത് ഭരിക്കുന്നത് സർക്കാരുമാണ്. ഈ പരിപാടി നിർത്തണം. ഹൈന്ദവർ ആരാധനയ്‌ക്കെത്തുന്ന ക്ഷേത്രങ്ങൾ മുഴുവൻ ഹൈന്ദവരുടെ ഭരണത്തിൽ കൊണ്ടുവരാനുളള ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ഹിന്ദു സംഘടനകൾ ഇത് ഏറ്റെടുക്കണമെന്നും പി.സി ജോർജ്ജ് ഇന്നലെ പറഞ്ഞു
അതെ സമയം അനന്തപുരി ഹിന്ദു മഹാസമ്മേളനം ഉടൻ തടയണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി എസ്ഡിപിഐ. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കലാണ് സമ്മേളനത്തിനെതിരെ ഡിജിപിയ്‌ക്ക് പരാതി നല്‍കിയത്.
ശിവഗിരി മഠം, ചിന്മയമിഷന്‍, മാതാ അമൃതാന്ദമയി മഠം, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേന്‍, സംബോധ് ഫൗണ്ടേന്‍, ശാന്തിഗിരി ആശ്രമം, ശ്രീ ശുഭാനന്ദാശ്രമം തുടങ്ങിയ ആശ്രമങ്ങളുടേയും വിവിധ സമൂദായ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.