അക്ഷയ തൃതീയ ആഘോഷത്തിന് ഉത്സവകാല ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയയുടെ മംഗളകരമായ അവസരത്തില്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേക ഉത്സവകാല ഓഫറുകളുമായി പ്രഖ്യാപിച്ചു. ഈ ഉത്സവകാലത്ത് പ്രത്യേകിച്ച്…
;കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയയുടെ മംഗളകരമായ അവസരത്തില്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേക ഉത്സവകാല ഓഫറുകളുമായി പ്രഖ്യാപിച്ചു. ഈ ഉത്സവകാലത്ത് പ്രത്യേകിച്ച് സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പരമാവധി മൂല്യം ലഭ്യമാക്കുന്നതാണ് ഈ ഓഫറുകള്‍.
ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ വിഭാഗത്തിലെ സ്റ്റഡഡ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി മൂല്യം ലഭ്യമാക്കാന്‍ കല്ലിന്‍റെ വിലയില്‍ 20 ശതമാനം വരെ ഇളവ് നല്കും. നിത്യവും അണിയാനുള്ള ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലി മൂന്നു ശതമാനം മുതലായിരിക്കും. ഈ രണ്ട് മെഗാ ഡിസ്ക്കൗണ്ട് ഓഫറുകള്‍ക്ക് പുറമെ, ഈ ഷോപ്പിംഗ് സീസണിലെ 300 ഭാഗ്യ വിജയികള്‍ക്ക് കല്യാണ്‍ ജൂവലേഴ്സിന്‍റെ പ്രത്യേക സ്പെഷ്യല്‍ എഡിഷന്‍ സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്കും.
അക്ഷയ തൃതീയ, റമദാന്‍, വിവാഹ സീണണ്‍ എന്നിവയോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ഉത്സവകാല ഓഫറുകള്‍ ഉപയോക്താക്കള്‍ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് സിഎംഡി ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ഉത്സവങ്ങളുമായും ആഘോഷങ്ങളുമായുമുള്ള വൈകാരികമായ അടുപ്പം മനസിലാക്കിയാണ് ആകര്‍ഷകമായ ഇളവുകളും മികച്ച ആഭരണങ്ങളും താരതമ്യമില്ലാത്ത റീട്ടെയ്ല്‍ അനുഭവങ്ങളും ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേയ് 30 വരെയാണ് ഓഫറിന്‍റെ കാലാവധി. 2022 ജൂണ്‍ ഒന്നിന് കല്യാണ്‍ ജൂവലേഴ്സ് വെബ്സൈറ്റില്‍ (www.kalyanjewellers.net) 300 ഭാഗ്യവിജയികളുടെ പേരുകള്‍ പ്രഖ്യാപിക്കും. ഇലക്ട്രോണിക് റാണ്ടമൈസിംഗ് രീതിയിലാണ് വിജയികളെ കണ്ടെത്തുന്നത്.
കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്‍റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.
ബ്രാന്‍ഡിന്‍റെ ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും ഏറ്റവും സുരക്ഷിതമായ റീട്ടെയ്ല്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കല്യാണ്‍ ജൂവലേഴ്സിന്‍റെ വി കെയര്‍ കോവിഡ്-19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കമ്പനി ഉയര്‍ന്ന തലത്തിലുള്ള സുരക്ഷാ, മുന്‍കരുതല്‍ നടപടികള്‍ എല്ലാ ഷോറൂമുകളിലും നടപ്പാക്കിയിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സേഫ്റ്റി മെഷര്‍ ഓഫീസറേയും കമ്പനി നിയമിച്ചിട്ടുണ്ട്.
ബ്രാന്‍ഡിനെക്കുറിച്ചും വിപുലമായ ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയുന്നതിന് www.kalyanjewellers.net എന്ന ലിങ്ക് കാണുക.