മതവിദ്വേഷ പ്രസംഗം; പി സി ജോർജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും

മതവിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതായും പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതായി തെളിവുണ്ടെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. 153 എ…

By :  Editor
Update: 2022-05-11 21:47 GMT

മതവിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതായും പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതായി തെളിവുണ്ടെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. 153 എ 295 വകുപ്പുകൾ ചുമത്തിയാകും അറസ്റ്റ്.
അതേസമയം ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനിടെ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി.

Full View

എറണാകുളം പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കാര്യങ്ങള്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റിലേക്ക് നീങ്ങുന്നത്. പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ പൊലീസ് ഹര്‍ജിയില്‍ രൂക്ഷമായ വാദപ്രതിവാദമാണ് അരങ്ങേറിയത്. നിരന്തരമായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജെന്നും ജാമ്യം റദ്ദാക്കുന്നതില്‍ ഇന്ന് തന്നെ വാദം കേട്ട് ഉത്തരവ് പറയണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News