അബുദാബിയിൽ മലയാളി ഹോട്ടലിൽ സ്ഫോടനം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക്​ പരിക്ക്

അബുദാബി: അബുദാബിയിൽ മലയാളി ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വൻ ശബ്ദത്തോടെയുണ്ടായ സ്‌ഫോടനത്തിൽ ഷോപ്പുകളുകളിലെയും ഫ്ലാറ്റുകളിലെയും ഗ്ലാസ്സുകളും…

By :  Editor
Update: 2022-05-23 10:43 GMT

അബുദാബി: അബുദാബിയിൽ മലയാളി ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. വൻ ശബ്ദത്തോടെയുണ്ടായ സ്‌ഫോടനത്തിൽ ഷോപ്പുകളുകളിലെയും ഫ്ലാറ്റുകളിലെയും ഗ്ലാസ്സുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ടായി.

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഖാലിദിയയിലെ ഫുഡ് കെയർ റെസ്റ്റാറൻറിലാണ്​ സ്‌ഫോടനം. സ്‌ഫോടനത്തെ തുടർന്ന് വലിയ ശബ്ദം കേട്ടതായും ജനാലകൾ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാർ പറഞ്ഞു. ആദ്യ ശബ്ദം കേട്ടയുടൻ ആളുകൾ പൊലീസിനെയും സിവിൽ ഡിഫൻസിനെയും വിവരമറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു വീണ്ടും കാതടിപ്പിക്കുന്ന ശബ്ദം. ഇതോടെ സമീപ കെട്ടിടങ്ങളിലെ ചില ജനാലകളുടെ ചില്ലുകൾ തകർന്നുവീഴുകയും ചെയ്തു.

സ്‌ഫോടനം നടന്നതിനെ തുടർന്ന് പൊലീസ് ഷൈനിങ് ടവേഴ്‌സ് കോംപ്ലക്‌സിനോടു ചേർന്ന നിരവധി റോഡുകളിൽ ഗതാഗതം വിലക്കി. സ്‌ഫോടനം നടന്ന റെസ്‌റ്റോറൻറിന്​ പുറത്തുനിർത്തിയിട്ട വാഹനങ്ങൾക്കു മുകളിൽ കെട്ടിട അവശിഷ്ടങ്ങൾ പതിച്ചു.

സമീപത്തെ നാലു താമസകേന്ദ്രങ്ങളിൽ നിന്ന് ജനങ്ങളെ മുൻകരുതലെന്ന നിലയ്ക്ക് അധികൃതർ ഒഴിപ്പിക്കുകയും ചെയ്തു. റസ്‌റ്റോറൻറിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിവിൽ ഡിഫൻസ് എത്തി തീയണച്ചുവെന്നും അബൂദബി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

Tags:    

Similar News