യു.ഡി.എഫ് കാലത്ത് പാലം തകർന്നാൽ ഉത്തരവാദി മന്ത്രിയും എൽ.ഡി.എഫ് കാലത്ത് തകർന്നാൽ ജാക്കിയും; പരിഹാസവുമായി കെ മുരളീധരൻ

കൊച്ചി: യു.ഡി.എഫ് കാലത്ത് പാലം തകർന്നാൽ മന്ത്രിയും എൽ.ഡി.എഫ് കാലത്ത് തകർന്നാൽ ഹൈഡ്രോളിക് ജാക്കിയുമാണ് കുറ്റക്കാരനെന്ന് കെ മുരളീധരൻ എംപി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു…

By :  Editor
Update: 2022-05-25 02:27 GMT

കൊച്ചി: യു.ഡി.എഫ് കാലത്ത് പാലം തകർന്നാൽ മന്ത്രിയും എൽ.ഡി.എഫ് കാലത്ത് തകർന്നാൽ ഹൈഡ്രോളിക് ജാക്കിയുമാണ് കുറ്റക്കാരനെന്ന് കെ മുരളീധരൻ എംപി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂളിമാട് പാലം ഉദ്ഘാടനം കഴിഞ്ഞിട്ടാണ് തകർന്നിരുന്നതെങ്കിൽ അത് പഞ്ചവടിപ്പാലമായി മാറുമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

Full View

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പരാമർശം പിൻവലിച്ചിട്ടും കേസ് എടുത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചത്. സമാനരീതിയിൽ അധിക്ഷേപം നടത്തിയ എം.വി. ജയരാജനെതിരേ കേസില്ല. തൃക്കാക്കരയിൽ വികസനം ചർച്ച ചെയ്യരുതെന്ന ഗൂഢലക്ഷ്യമാണ് സി.പി.എമ്മിനുള്ളത്. വികസനം ചർച്ച ചെയ്താൽ സി.പി.എമ്മിന്റെ പൊള്ളത്തരം പുറത്തുവരും. കെ-റെയിൽ നടപ്പാക്കുമെന്ന് പറയുമ്പോൾ കെ.എസ്.ആർടി.സി. പൂട്ടലിന്റെ വക്കിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News