കണക്ടിവിറ്റി പദ്ധതി വഴി അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: മോദി

ക്വിങ്ദാവോ (ചൈന): രാജ്യാന്തര തലത്തില്‍ വിവിധ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരന്മാരുടെ സുരക്ഷ, സാമ്പത്തിക വികാസം, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം,…

By :  Editor
Update: 2018-06-10 03:38 GMT

ക്വിങ്ദാവോ (ചൈന): രാജ്യാന്തര തലത്തില്‍ വിവിധ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരന്മാരുടെ സുരക്ഷ, സാമ്പത്തിക വികാസം, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം, ഐക്യം, പരമാധികാരവും ആത്മാര്‍ഥതയും ബഹുമാനിക്കല്‍, പരിസ്ഥിതി സംരക്ഷണം എന്നിവക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും മോദി വ്യക്തമാക്കി. ഷാങ്ഹായ് ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

അഫ്ഗാനിസ്താനില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ അപലപിച്ച പ്രധാനമന്ത്രി ഭീകരതക്കെതിരെ അംഗരാജ്യങ്ങള്‍ കൈകോര്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. സമാധാനശ്രങ്ങള്‍ക്കായി ഒരുമിക്കണം. കണക്ടിവിറ്റി പദ്ധതി വഴി അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആറു ശതമാനം വിനോദ സഞ്ചാരികള്‍ ഇന്ത്യയിലെത്തുന്നത് അംഗരാജ്യങ്ങളില്‍ നിന്നാണ്. സംസ്‌കാരങ്ങള്‍ പരസ്പരം കൈമാറുന്നത് വഴി ഇത് ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ സാധിക്കും. അംഗ രാജ്യങ്ങള്‍ ഫുഡ് ഫെസ്റ്റിവലും ബുദ്ധിസ്റ്റ് ഫെസ്റ്റിവലും സംഘടിപ്പിക്കണമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

Tags:    

Similar News