അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു:ജോജുവും ബിജു മേനോനും മികച്ച നടന്മാർ; രേവതി മികച്ച നടി

അമ്പത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തിരഞ്ഞെടുത്തു.  2021ലെ മികച്ച നടനുള്ള പുരസ്കാരം ബിജുമേനോനും ജോജു ജോർജും പങ്കിട്ടു.…

By :  Editor
Update: 2022-05-27 07:22 GMT

അമ്പത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തിരഞ്ഞെടുത്തു. 2021ലെ മികച്ച നടനുള്ള പുരസ്കാരം ബിജുമേനോനും ജോജു ജോർജും പങ്കിട്ടു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോനു പുരസ്കാരം ലഭിച്ചത്. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് നേട്ടമായത്. സംവിധായകൻ: ദിലീഷ് പോത്തൻ , ചിത്രം: ജോജി. ട്രാൻസ്ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാർഡ് നേഘ എസ്. സ്വന്തമാക്കി. ചിത്രം അന്തരം. തെരുവുജീവിതത്തിൽ നിന്നും വീട്ടമ്മയിലേയ്ക്ക് മാറുന്ന ട്രാൻസ്‌വുമൻ കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് പുരസ്കാരം.

കൃഷാന്ദ് ആർ.കെ. സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം രണ്ട് സിനിമകൾക്കാണ്. റഹ്മാൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ചവിട്ട്, താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ എന്നീ സിനിമകൾക്കാണ് ഈ പുരസ്കാരം. മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്കരൻ (ചിത്രം ജോജി). മികച്ച തിരക്കഥാകൃത്ത് കൃഷാന്ദ് (ചിത്രം ആവാസവ്യൂഹം). മികച്ച ഛായാഗ്രഹണം മധു നീലകണ്ഠൻ (ചിത്രം ചുരുളി). മികച്ച കഥാകൃത്ത് ഷാഹി കബീർ (ചിത്രം: നായാട്ട്). മികച്ച കുട്ടികളുടെ ചിത്രം: കാടകലം, സംവിധാനം: സഖിൽ രവീന്ദ്രൻ, മികച്ച നവാഗത സംവിധായകൻ കൃഷ്ണേന്ദു കലേഷ്, ചിത്രം: പ്രാപ്പെട.

Tags:    

Similar News