ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തമ്പാറ കടയിൽ വീട്ടിൽ മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജീഷ്, മാതൃസഹോദരി…
By : Editor
Update: 2022-07-01 21:26 GMT
തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തമ്പാറ കടയിൽ വീട്ടിൽ മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജീഷ്, മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടൻ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷം കഴിച്ച നിലയിലുമാണ്.
മണിക്കുട്ടന്റെ തട്ടുകടയ്ക്കെതിരെ പഞ്ചായത്ത് ആരോഗ്യ വിഭാഗം നടപടിയെടുത്തിരുന്നു. രണ്ടു ദിവസമായി കടതുറന്നിരുന്നില്ല, കടബാധ്യത ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു