ശ്രീജിത്ത് രവിക്ക് സൈക്കോ തെറപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് വക്കീൽ കോടതിയിൽ
നടൻ ശ്രീജിത്ത് രവിക്ക് സൈക്കോതെറപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വക്കീൽ കോടതിയെ അറിയിച്ചു. കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിനിടെയാണ് വക്കീൽ…
നടൻ ശ്രീജിത്ത് രവിക്ക് സൈക്കോതെറപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വക്കീൽ കോടതിയെ അറിയിച്ചു. കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിനിടെയാണ് വക്കീൽ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതി മുൻപും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷയിൽ തൃശൂര്‍ സിജെഎം കോടതിയില്‍ വാദം പൂർത്തിയായി.
തനിക്ക് ഒരു രോഗമുണ്ടെന്നും ഇത്തരത്തിൽ നഗ്നതാ പ്രദർശനം നടത്താനുള്ള കാരണം അതാണെന്നും നടൻ പൊലീസിനോട് പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്. മരുന്ന് കഴിക്കാത്തത് കൊണ്ടാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നാണ് ശ്രീജിത്തിന്റെ മൊഴി.
ഇന്നു രാവിലെയാണ് ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടികള്‍ നൽകിയ പരാതിയിൽ പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. തൃശൂരിലെ അയ്യന്തോള്‍ എസ്.എന്‍പാര്‍ക്കിൽ വച്ച് ജൂലൈ 4ന് വൈകിട്ടാണ് സംഭവുണ്ടായത്. 14, 9 വയസ്സുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്നതാപ്രദര്‍ശനം.
പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.