ബൂസ്റ്റര്‍ ഡോസ് സൗജന്യം: വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്ക്, പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി: 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ മാസം 15 മുതൽ 75 ദിവസം കോവിഡ് വാക്സീന്റെ സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്ര…
By : Editor
Update: 2022-07-13 06:22 GMT
ന്യൂഡൽഹി: 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ മാസം 15 മുതൽ 75 ദിവസം കോവിഡ് വാക്സീന്റെ സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
ഇതുവരെ, 18-59 പ്രായത്തിലുള്ള 77 കോടി ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ബൂസ്റ്റർ ഡോസ് എടുത്തിട്ടുള്ളത്. 60 വയസും അതിനുമുകളിലും പ്രായമുള്ള 16 കോടി ജനസംഖ്യയിൽ 26 ശതമാനം പേരും മുൻനിര കോവിഡ് പോരാളികളും ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.