മങ്കിപോക്‌സ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചു; കണ്ണൂർ സ്വദേശി നിരീക്ഷണത്തിൽ
മങ്കിപോക്സ് ലക്ഷണങ്ങൾ (Monkey Pox symptoms) കണ്ടെത്തിയതിനെ തുടർന്ന് വിദേശത്തു നിന്നെത്തിയ കണ്ണൂർ സ്വദേശിയെ പരിയാരത്തുള്ള ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവം വിദഗ്ധ പരിശോധനയ്ക്കായി…
മങ്കിപോക്സ് ലക്ഷണങ്ങൾ (Monkey Pox symptoms) കണ്ടെത്തിയതിനെ തുടർന്ന് വിദേശത്തു നിന്നെത്തിയ കണ്ണൂർ സ്വദേശിയെ പരിയാരത്തുള്ള ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്.
ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ച കുരങ്ങുപനി കേസ് യുഎഇയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ 35 വയസ്സുള്ള പുരുഷനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ രോഗം സ്ഥിരീകരിച്ചു.
കൊല്ലം സ്വദേശിയായ ഇയാളെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (എംസിഎച്ച്) ചികിത്സയ്ക്കായി ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.