കേരളത്തിൽ പരക്കെ മഴ, വടക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം
മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് . വടക്ക് കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ച ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ…
മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് . വടക്ക് കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ച ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനും തുടർന്ന് ഒമാൻ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് ഒരാഴ്ച കൊണ്ട് പെയ്തിറങ്ങിയത് 259 മില്ലീമീറ്റര്‍ മഴ. വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ പമ്പാനദിയിൽ ജലനിരപ്പ് കുറയുന്നില്ല. കുരുമ്പൻമൂഴി കോസ്‌വേയിലെ വെള്ളം ഇറങ്ങുന്നുമില്ല. പമ്പയിൽ ജലവിതാനം കുറഞ്ഞും കൂടിയും തുടരുകയാണ്. പമ്പാനദിയുമായ സംഗമിക്കുന്ന കക്കാട്ടാറ്, കല്ലാറ്, തോടുകൾ എന്നിവിടങ്ങളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
heavy-rains-continue-in-kerala