‘സ്വന്തം അഭിനയം ആസ്വദിക്കാറില്ല, കുറച്ച്‌ കൂടിപ്പോയെന്ന് തോന്നാറുണ്ട്’; ഫഹദ് ഫാസില്‍ പറയുന്നു

ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുന്ന മലയന്‍ കുഞ്ഞ് എന്ന സിനിമ തിയറ്ററുകളില്‍ റിലീസ് ആയിരിക്കുകയാണ്. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും നേടുന്ന മലയന്‍കുഞ്ഞ് ഒരു തിയറ്റര്‍…

Update: 2022-07-22 12:49 GMT

ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുന്ന മലയന്‍ കുഞ്ഞ് എന്ന സിനിമ തിയറ്ററുകളില്‍ റിലീസ് ആയിരിക്കുകയാണ്. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും നേടുന്ന മലയന്‍കുഞ്ഞ് ഒരു തിയറ്റര്‍ എക്സ്പീരയന്‍സ് തന്നെയാണെന്നാണ് ഉയരുന്ന അഭിപ്രായം.30 വര്‍ഷങ്ങള്‍ക്ക് ശേഷം എആര്‍ റഹ്മാന്‍ സം​ഗീത സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും മലയന്‍ കുഞ്ഞിനുണ്ട്. ഫഹദിന്റെ പിതാവ് സംവിധായകന്‍ ഫാസിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ന​വാ​ഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായ​ഗ്രഹണവും തിരക്കഥയും മഹേഷ് നാരായണനാണ്.

ഫഹദിന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിന്റെ പ്രധാന മികവുകളിലെന്നാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.എന്നാല്‍‌ തന്റെ അഭിനയം അത്ര മികച്ചതായി തോന്നിയിട്ടില്ലെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. താന്‍ ചെയ്ത സിനിമകള്‍ പിന്നീടിരുന്ന് കാണുബോൾ അതിലെ സ്വന്തം അഭിനയം ഇഷ്ടമാവാറില്ലെന്ന് ഫഹദ് പറയുന്നു.ഒരു അഭിമുഖത്തിലാണ് ഈ പരാമര്‍ശം.

Tags:    

Similar News