അമേരിക്കയിലെ കെന്റക്കിയില്‍ പ്രളയം; 25 മരണം

കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിലുണ്ടായ പ്രളയത്തില്‍ 25 പേര്‍ മരിച്ചു. കിഴക്കന്‍ കെന്റക്കിയിലാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പ്രളയത്തെ വലിയ…

;

By :  Editor
Update: 2022-07-30 23:12 GMT

കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിലുണ്ടായ പ്രളയത്തില്‍ 25 പേര്‍ മരിച്ചു. കിഴക്കന്‍ കെന്റക്കിയിലാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

പ്രളയത്തെ വലിയ ദുരന്തമായി പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡന്‍, പ്രാദേശിക രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന മേഖലകളില്‍ താമസിച്ചിരുന്ന നൂറുകണക്കിന് ആളുകളെ കെന്റക്കി, ടെന്നസ്സി, വെസ്റ്റ വെര്‍ജീനിയ എന്നിവിടങ്ങളില്‍ നിന്ന് ഈ ദിവസങ്ങളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷീര്‍ പറഞ്ഞു. മൊബൈല്‍ സേവനവും ജലവിതരണവും പലയിടത്തും തടസ്സപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Tags:    

Similar News