പ്രവാസി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കുമായി ഫെഡറൽ ബാങ്ക്
കൊച്ചി: പ്രവാസി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്ക് ലഭ്യമാക്കുന്ന പുതിയ പദ്ധതി ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. 2022 ജൂലൈ 28നും ഓഗസ്റ്റ് നാലിനുമിടയില്‍ 15 മാസ കാലാവധിക്ക് ആരംഭിക്കുന്ന നിക്ഷേപങ്ങൾക്കാണ് ഉയർന്ന നിരക്ക്. നിലവിലെ നിരക്കുകളേക്കാള്‍ 80 പോയിന്റ്…
Update: 2022-07-27 22:58 GMT
കൊച്ചി: പ്രവാസി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്ക് ലഭ്യമാക്കുന്ന പുതിയ പദ്ധതി ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. 2022 ജൂലൈ 28നും ഓഗസ്റ്റ് നാലിനുമിടയില്‍ 15 മാസ കാലാവധിക്ക് ആരംഭിക്കുന്ന നിക്ഷേപങ്ങൾക്കാണ് ഉയർന്ന നിരക്ക്. നിലവിലെ നിരക്കുകളേക്കാള്‍ 80 പോയിന്റ് മുകളിലാണ് പുതിയ നിരക്ക്. രണ്ട് കോടി രൂപയോ അതിനു മുകളിലോ ഉള്ള നിക്ഷേപങ്ങള്‍ക്ക് 6.87 ശതമാനം വാര്‍ഷിക വരുമാനമാണ് ലഭ്യമാവുന്നത്. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.61 ശതമാനം വാര്‍ഷിക വരുമാനവും ലഭിക്കും. പലിശയ്ക്ക് ആദായ നികുതി ബാധകമല്ലാത്തതിനാൽ പ്രവാസികള്‍ക്ക് മികച്ച നിക്ഷേപ അവസരമാണിത്. അത്യാവശ്യ അവസരങ്ങളിൽ നിക്ഷേപ തുകയുടെ 90 ശതമാനം വരെ വായ്പയും ലഭിക്കുന്നതാണ്.