വനിതാ ഭാരോദ്വഹനത്തില്‍ മെഡല്‍പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ പൂനം യാദവിനു നിരാശ

ബിര്‍മിങ്ങാം: വനിതാ ഭാരോദ്വഹനത്തില്‍ മെഡല്‍പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ പൂനം യാദവിനു നിരാശ. 76 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച യാദവ്‌, സ്‌നാച്ചില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച്‌ രണ്ടാം സ്‌ഥാനത്തെത്തി. എന്നാല്‍…

By :  Editor
Update: 2022-08-02 23:37 GMT

ബിര്‍മിങ്ങാം: വനിതാ ഭാരോദ്വഹനത്തില്‍ മെഡല്‍പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ പൂനം യാദവിനു നിരാശ. 76 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച യാദവ്‌, സ്‌നാച്ചില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച്‌ രണ്ടാം സ്‌ഥാനത്തെത്തി. എന്നാല്‍ ക്ലീന്‍ ആന്‍ഡ്‌ ജെര്‍ക്കില്‍ മൂന്ന്‌ അവസരത്തിലും പരാജയപ്പെട്ട്‌ മെഡല്‍പ്പട്ടികയില്‍നിന്നു പുറത്തായി.

സ്‌നാച്ചില്‍ 98 കിലോ ഉയര്‍ത്തിയ പൂനത്തിന്‌ ക്ലീന്‍ ആന്‍ഡ്‌ ജര്‍ക്കില്‍ അടിപതറി. മൂന്ന്‌ ഉദ്യമത്തിലും 116 കിലോ ഉയര്‍ത്താനാണു പൂനം ശ്രമിച്ചെങ്കിലും റഫറിമാര്‍ മൂന്നുവട്ടവും ചുവപ്പുകൊടിയുയര്‍ത്തി. റഫറിയിങ്ങിനെതിരേ പൂനത്തിന്റെ പരിശീലകസംഘം ചലഞ്ച്‌ ചെയ്‌തെങ്കിലും അംഗീകരിച്ചില്ല. ഇതോടെ 2018-ല്‍ ഗോള്‍ഡ്‌ കോസ്‌റ്റില്‍ നടന്ന ഗെയിംസില്‍ സ്വര്‍ണം നേടിയ പൂനത്തിനു നിരാശയോടെ വേദി വിടേണ്ടിവന്നു. 2014-ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ രാജ്യത്തിനായി വെങ്കലമണിഞ്ഞ താരമാണ്‌ പുംനം യാദവ്‌. മെഡല്‍ നേടാന്‍ കഴിയാതിരുന്നതോടെ പൂര്‍ണ ശാരീരിക ക്ഷമതയോടെയല്ല പൂനം ബിര്‍മിങ്ങാമില്‍ മത്സരിക്കാനിറങ്ങിയതെന്ന്‌ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.228 കിലോ ഉയര്‍ത്തിയ കാനഡയുടെ മായ ലയ്‌ലര്‍ ഈയിനത്തില്‍ സ്വര്‍ണം നേടി.

Tags:    

Similar News