മദ്യപാനത്തിനിടെ തര്‍ക്കം; സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന യുവാവ് അറസ്റ്റില്‍
കട്ടപ്പന: മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അണക്കരയ്ക്കു സമീപം ചെല്ലാര്‍കോവില്‍ ഒന്നാംമൈല്‍ എരപ്പന്പാറയിന് ഷാജി തോമസാ(35)ണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…
കട്ടപ്പന: മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അണക്കരയ്ക്കു സമീപം ചെല്ലാര്‍കോവില്‍ ഒന്നാംമൈല്‍ എരപ്പന്പാറയിന് ഷാജി തോമസാ(35)ണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ച 1.30 നായിരുന്നു സംഭവം. രാവിലെ മുതല്‍ ഇരുവരും രാഹുലിന്റെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഉച്ചയോടെ തര്‍ക്കമുണ്ടാകുകയും രാഹുല്‍ വടികൊണ്ട് ഷാജി തോമസിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.
കൊലയ്ക്കുശേഷം സമീപത്തെ വീട്ടിലെത്തിയ രാഹുല്‍ താനൊരാളെ അടിച്ചു കൊന്നതായി വെളിപ്പെടുത്തി. തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തി പരിശോധിക്കുകയും വണ്ടന്മേട് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം മറ്റൊരാളും മദ്യപിക്കാനുണ്ടായിരുന്നതായാണ് വിവരം. ചോദ്യം ചെയ്യലിനായി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ തമ്മില്‍ മുമ്പും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെന്നും പതിവായി മദ്യപിക്കാറുണ്ടായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു.
കേസില്‍ അന്വേഷണം തുടരുകയാണെന്ന് വണ്ടന്മേട് പോലീസ് അറിയിച്ചു. ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, കട്ടപ്പന ഡി.വൈ.എസ്.പി: വി.എ. നിഷാദ് മോന്, വണ്ടന്മേട് സി.ഐ: വി.എസ്. നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.