ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരാകും ഇനി മേധാവി ; പ്ലസ് വൺ ക്ലാസുകൾ ഓഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ ഓഗസ്റ്റ് 25ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി മന്ത്രി വി ശിവൻകുട്ടി. പ്രവേശന നടപടികൾ മറ്റന്നാൾ തുടങ്ങും. ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്നും…

;

Update: 2022-08-03 05:49 GMT

തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ ഓഗസ്റ്റ് 25ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി മന്ത്രി വി ശിവൻകുട്ടി. പ്രവേശന നടപടികൾ മറ്റന്നാൾ തുടങ്ങും. ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. പൊതു സ്വീകാര്യവും, കുട്ടികൾക്ക് സൗകര്യവും ഉള്ളതാവണം യൂണിഫോം. സൗകര്യമുള്ള സ്കൂളുകൾ അപേക്ഷ നൽകിയാൽ മിക്സഡ് സ്കൂളുകളാക്കുമെന്നും മന്ത്രി പറഞ്ഞു.

ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരാകും ഇനി മേധാവി. ഹെഡ്മാസ്റ്റർമാരെ ഒഴിവാക്കും. ഹെഡ്മാസ്റ്റർക്ക് പകരം വൈസ് പ്രിൻസിപ്പൽ ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കണം. അമിതമായ ഫോൺ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു

Tags:    

Similar News