വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം: 'സൈക്കോ ബിജു' അറസ്‌റ്റില്‍

ഇരിങ്ങാലക്കുട: വയോധികെയ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചശേഷം മാലകവര്‍ന്ന കേസില്‍ യുവാവ്‌ അറസ്‌്റ്റില്‍. പാലക്കാട്‌ വടക്കുഞ്ചേരി സ്വദേശി അവിഞ്ഞിക്കാട്ടില്‍ വിജയകുമാര്‍ (സൈക്കോ ബിജു -36) ആണ്‌ അറസ്‌റ്റിലായത്‌. ഇയാള്‍…

;

By :  Editor
Update: 2022-08-07 23:42 GMT

ഇരിങ്ങാലക്കുട: വയോധികെയ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചശേഷം മാലകവര്‍ന്ന കേസില്‍ യുവാവ്‌ അറസ്‌്റ്റില്‍. പാലക്കാട്‌ വടക്കുഞ്ചേരി സ്വദേശി അവിഞ്ഞിക്കാട്ടില്‍ വിജയകുമാര്‍ (സൈക്കോ ബിജു -36) ആണ്‌ അറസ്‌റ്റിലായത്‌. ഇയാള്‍ വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ്‌.

കഴിഞ്ഞ ബുധനാഴ്‌ച ഉച്ചയ്‌ക്കു രണ്ടരയോടെയാണു സംഭവം. ഇതേക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ:
മാപ്രാണത്തെ വീട്ടില്‍ എണ്‍പതുകാരിയായ വയോധിക മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഈ സമയം ബൈക്കിലെത്തിയ ബിജു വീട്ടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വയോധിക ബഹളംവച്ചതോടെ മാലപൊട്ടിച്ചു ബൈക്കില്‍ രക്ഷപ്പെട്ടു.തൃശൂര്‍ റൂറല്‍ എസ്‌.പി. ഐശ്വര്യ ദോംഗ്രേയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്‌.പി. ബാബു കെ. തോമസ്‌, ഇന്‍സ്‌പെക്‌ടര്‍ അനീഷ്‌ കരീം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷത്തിലാണു രണ്ടു ദിവസത്തിനുള്ളില്‍ പ്രതി പിടിയിലായത്‌.

പ്രായമായ സ്‌ത്രീകളെ ഉപദ്രവിച്ച്‌ വിജയകുമാര്‍ 'സൈക്കോ ബിജു'വായി

പാലക്കാട്‌ വടക്കുഞ്ചേരിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച വിജയകുമാര്‍ "സൈക്കോ ബിജു" ആയത്‌ പ്രായമായ സ്‌ത്രീകള്‍ക്കുനേരേയുള്ള ലൈംഗിക ഉപദ്രവങ്ങളെത്തുടര്‍ന്ന്‌. ബിജുവെന്ന കള്ളപ്പേരിലാണ്‌ ഇയാള്‍ പലയിടത്തും കഴിഞ്ഞത്‌. ഹൈസ്‌കൂള്‍തലം മുതല്‍ ഇയാള്‍ ക്രിമിനല്‍ സ്വഭാവവും വൈകൃതങ്ങളും കാട്ടി. പ്രായമായ സ്‌ത്രീകളെ ലൈംഗികമായി ഉപദ്രവിക്കലും മാലപൊട്ടിക്കല്‍, വാഹനമോഷണ- കവര്‍ച്ചക്കേസുകളില്‍ പ്രതിയാകുകയും ചെയ്‌തതോടെ മാതാപിതാക്കളും നിസഹായരായി.

ഇടയ്‌ക്കുമാത്രം നാട്ടിലെത്തുന്ന ബിജുവിനെ നാട്ടുകാര്‍ക്കും ഭയമാണ്‌. ഓഗസ്‌റ്റ്‌ മൂന്നിനാണു മാപ്രാണത്ത്‌ വയോധികയ്‌ക്കുനേരേ ആക്രമണമുണ്ടായത്‌. റൂറല്‍ എസ്‌.പി. ഐശ്വര്യ ദോംങ്‌ഗ്രേയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചു.

പല സംഘങ്ങളായി തെരഞ്ഞായിരുന്നു അന്വേഷണം. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിച്ചവരുടെ ദൃശ്യങ്ങളാണ്‌ ആദ്യം പരിശോധിച്ചത്‌. മുമ്പ്‌ കേസുകളില്‍ പെട്ടവരെക്കുറിച്ചുംഅന്യസ്‌ഥലങ്ങളില്‍നിന്നു വന്നു താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ്‌ സൈക്കോ ബിജുവിലെത്തിയത്‌.യുവാവിനെ മറ്റൊരു സ്‌ത്രീയുമായി നഗ്‌ന ചിത്രങ്ങള്‍ എടുത്ത്‌ ഭീഷണിപ്പെടുത്തി എട്ടു ലക്ഷം തട്ടിയ കേസില്‍ ചാലക്കുടി സ്‌റ്റേഷനില്‍ അയാള്‍ക്കെതിരേ കേസുണ്ട്‌.

Tags:    

Similar News