ജിംനേഷ്യങ്ങൾക്ക് പിപിആർ ലൈസൻസ് നിർബന്ധമാക്കി
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ ജിംനേഷ്യങ്ങൾക്കും ഹൈക്കോടതി വിധി പ്രകാരം പിപിആർ ലൈസൻസ് (കേരള പ്ലേസസ് ഓഫ് പബ്ലിക്ക് റിസോർട്ട് ആക്റ്റ്) നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി.കേരള ഹൈക്കോടതി 22937/2021…
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ ജിംനേഷ്യങ്ങൾക്കും ഹൈക്കോടതി വിധി പ്രകാരം പിപിആർ ലൈസൻസ് (കേരള പ്ലേസസ് ഓഫ് പബ്ലിക്ക് റിസോർട്ട് ആക്റ്റ്) നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി.കേരള ഹൈക്കോടതി 22937/2021 നമ്പർ റിട്ട് ഹർജി പ്രകാരം പുറപ്പെടുവിച്ച വിധിന്യായം അനുസരിച്ചാണ് സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങളും 1963ലെ പിപിആർ പ്രകാരമുള്ള ലൈസൻസ് നേടിയിരിക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
ലൈസൻസ് ഇല്ലാതെ ഏതെങ്കിലും ജിംനേഷ്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് കൃത്യമായി കണ്ടെത്തിയാൽ ആകറ്റ് പ്രകാരമുള്ള ലൈസൻസ് മൂന്നു മാസത്തിനുള്ളിൽ നിർബന്ധമായും നേടാൻ നിർദേശിച്ച് നോട്ടീസ് നൽകണമെന്ന് സർക്കാർ ഉത്തരവിലുണ്ട്. നോട്ടീസ് കൈപ്പറ്റി മൂന്നുമാസം വരെയുള്ള കാലയളവിൽ ജിംനേഷ്യങ്ങളുടെ പ്രവർത്തനം തടസപ്പെടുത്താൻ പാടുള്ളതല്ലെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ (ആർഡി) വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഉത്തരവിറക്കിയത്.