പുതിയ സുസുക്കി ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 വിപണിയില്‍

ഓട്ടോ എക്സ്പോയില്‍ താരത്തിളക്കം നേടിയ ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടര്‍ ജൂണ്‍ അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് സൂചന. യുവതലമുറയെ ലക്ഷ്യമിട്ട് ഒരുങ്ങുന്ന ബര്‍ഗ്മാന്‍ സ്‌കൂട്ടറിന്റെ വരവു പ്രമാണിച്ചു…

By :  Editor
Update: 2018-06-13 04:40 GMT

ഓട്ടോ എക്സ്പോയില്‍ താരത്തിളക്കം നേടിയ ബര്‍ഗ്മന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടര്‍ ജൂണ്‍ അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് സൂചന. യുവതലമുറയെ ലക്ഷ്യമിട്ട് ഒരുങ്ങുന്ന ബര്‍ഗ്മാന്‍ സ്‌കൂട്ടറിന്റെ വരവു പ്രമാണിച്ചു മോഡലിന്റെ പരസ്യ ചിത്രീകരണം കമ്പനി തുടങ്ങി. ഏകദേശം 74,000 രൂപ വരെ സ്‌കൂട്ടറിന് വില പ്രതീക്ഷിക്കാം.

സ്പോര്‍ടി രൂപകല്‍പനയും പ്രീമിയം ഫീച്ചറുകളുമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 നെ വിപണിയില്‍ വേറിട്ടു നിര്‍ത്തുന്നത്. ഇന്ത്യയിലെ ആദ്യ മാക്സി സ്‌കൂട്ടറെന്ന വിശേഷണവും വരവില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 കൈയ്യടക്കും. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്നിലെ ഡിസ്‌ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്റെസ്റ്റ് എന്നിവയും സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്. ബോഡിയില്‍ നിന്നും രൂപപ്പെടുന്ന വിന്‍ഡ്സ്‌ക്രീനാണ് സ്‌കൂട്ടറില്‍.

മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട്, അണ്ടര്‍ സീറ്റ് സ്റ്റോറേജ്, 12V ചാര്‍ജ്ജിംഗ് സോക്കറ്റ്, യുഎസ്ബി പോര്‍ട്ട് എന്നിവ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തും. 2,055 mm നീളവും 740 mm വീതിയും 1,355 mm ഉയരവും സ്‌കൂട്ടറിനുണ്ട്. വീല്‍ബേസ് 1,465 mm. 130 mm ഗ്രൗണ്ട് ക്ലിയറന്‍സ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 കാഴ്ചവെക്കും. ഭാരം 159 കിലോ; ഇന്ധനശേഷി 10.5 ലിറ്റര്‍. ഒരുക്കം 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനില്‍.

Similar News