ഫീച്ചറുകൾ നിറച്ച്, വിപണിയിൽ തരംഗമാകാൻ കിയ സിറോസ് !

Update: 2024-12-20 07:33 GMT

ദക്ഷിണ കൊറിയൻ കാർ ബ്രാൻഡായ കിയ മോട്ടോർസ് കിയ സിറോസിനെ വിപണിയിൽ അവതരിപ്പിച്ചു. സബ്-4 മീറ്റർ എസ്.യു.വി വിഭാഗത്തിൽ പെടുന്ന സിറോസ് കിയ സോനറ്റ്, കിയ സെൽറ്റോസ് എസ്.യു.വികൾക്കിടയിലായിരിക്കും സ്ഥാനം. കിയയുടെ ഇന്ത്യൻ നിരയിലെ അഞ്ചാമത്തെ എസ്.യു.വിയാണ് സിറോസ്. ഈ കാറിന്റെ രൂപകല്‍പ്പന തികച്ചും വ്യത്യസ്തവും പ്രീമിയവും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിറോസിന്റെ എല്ലാ വകഭേദങ്ങളും സവിശേഷതകളും പ്രധാന വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തി. എന്നാല്‍ നിലവില്‍ അതിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2025 ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയില്‍ സിറോസിന്റെ വില പ്രഖ്യാപിക്കും. ഇതിന്റെ പ്രാരംഭ വില ഒമ്പത് ലക്ഷം രൂപയാകാനാണ് സാധ്യത. സിറോസിന്റെ ബുക്കിംഗ് 2025 ജനുവരി 3 മുതല്‍ ആരംഭിക്കും. ഫെബ്രുവരി 25 മുതല്‍ ഇതിന്റെ വിതരണം ആരംഭിക്കും

Tags:    

Similar News