മൈജിയുടെ വർഷാവസാന സെയിൽ കൊട്ടിക്കലാശം 2024 ആരംഭിച്ചു
ഡിസംബർ 31 വരെയാണ് സെയിൽ നടക്കുന്നത്;
കോഴിക്കോട്: മറ്റാരും നൽകാത്ത വിലക്കുറവിനൊപ്പം വിസ്മയിപ്പിക്കുന്ന സമ്മാനങ്ങൾ കൊണ്ടും ശ്രദ്ധേയമായ മൈജിയുടെ വർഷാവസാന സെയിൽ കൊട്ടിക്കലാശം 2024 ആരംഭിച്ചു. 80% വരെയുള്ള കിടിലൻ ഡിസ്കൗണ്ടുകളാണ് നാല് ദിവസം നീണ്ടുനിൽക്കുന്ന മൈജി കൊട്ടിക്കലാശം 2024 ലൂടെ കസ്റ്റമേഴ്സിന് ലഭിക്കുക. സ്മാർട്ട്ഫോൺ, ടാബ്ലറ്റ് , വാഷിങ് മെഷീൻ, ഏസി, മിക്സർ ഗ്രൈൻഡർ , റെഫ്രിജറേറ്റർ, ടിവി തുടങ്ങിയ ഹോം അപ്ലയൻസസും ഡിജിറ്റൽ ഗാഡ്ജറ്റുകളും ഇതിലും വലിയ ഓഫറിൽ വാങ്ങാനുള്ള അവസരം ഇനിയില്ല.
ഡിസംബർ 31 വരെയാണ് സെയിൽ നടക്കുന്നത്. ഇതുകൂടാതെ ക്രിസ്തുമസ് ഓഫറുകളുടെ ഭാഗമായി ഓരോ ദിവസവും നറുക്കെടുപ്പിലൂടെ ദിവസം ഒരു ലക്ഷം രൂപ ക്യാഷ്‌പ്രൈസ് നേടാനുള്ള അവസരവുമുണ്ട്. 5000 രൂപക്ക് മുകളിലുള്ള പർച്ചേസുകളിൽ ലക്കി ഡ്രോ കൂപ്പണുകൾ ലഭ്യമാകും.
വേനലിനോടനുബന്ധിച്ച് ഏസി വിപണിയിൽ ചൂടും വിലയും തിരക്കും കൂടുന്നതിന് മുമ്പ് ഏതൊരാൾക്കും സീറോ ഡൗൺപേയ്മെന്റിൽ ഏസി വാങ്ങാനുള്ള സൗകര്യവും മൈജി ഈ ഓഫറിന്റെ ഭാഗമായി നൽകുന്നുണ്ട്. ഏസികൾക്കൊപ്പം ബ്രാൻഡുകൾക്കനുസൃതമായി സ്റ്റെബിലൈസർ, അല്ലെങ്കിൽ പെഡസ്റ്റൽ ഫാൻ തുടങ്ങിയ സമ്മാനങ്ങളും സ്വന്തമാക്കാം.
എല്ലാവർക്കും പ്രിയങ്കരമായ ഐഫോൺ, എസ് 24 അൾട്ര എന്നിവ ഏറ്റവും കുറഞ്ഞ ഇഎംഐ യിൽ വാങ്ങാൻ അവസരമുണ്ട്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്കൗണ്ട്ഡ് റേറ്റിൽ വാങ്ങാം.
മൊബൈലിനും ടാബ്ലറ്റിനും 1 വർഷത്തെ അധിക വാറന്റിയും നൽകുന്നു. ഇത് കൂടാതെ പൊട്ടിയാലും വെള്ളത്തിൽ വീണ് കേട് വന്നാലും മോഷണം പോയാലും ഒരു ഇൻഷുറൻസ് പരിരക്ഷ പോലെ പുതിയത് ലഭിക്കുന്ന എക്സ്ട്രാ പ്രൊട്ടക്ഷൻ പ്ലാനും ലഭിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും വിൽക്കുന്ന ബ്രാൻഡാണ് മൈജി.
സെലക്റ്റഡ് വാഷിങ് മെഷീൻ മോഡലുകൾ റെഫ്രിജറേറ്റർ മോഡലുകൾ എന്നിവയിൽ കോംബോ സമ്മാനങ്ങൾ, കില്ലർ പ്രൈസ് എന്നിവ ലഭ്യമാണ്.
ടീവി ബ്രാൻഡുകൾക്ക് വൻ വിലക്കുറവും കുറഞ്ഞ ഇഎംഐ യും നൽകുമ്പോൾ വിവിധ സ്ക്രീൻ സൈസുള്ള ടീവികൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ നോർമൽ, സ്മാർട്ട്, എൽ ഇ ഡി, ഫോർ കെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓ എൽ ഇ ഡി, ക്യു എൽ ഇ ഡി, ക്യു എൻ ഇ ഡി എന്നിങ്ങനെ അഡ്വാൻസ് ടെക്നൊളജിയിൽ ഉള്ള ടീവി നിരകളാണ് മൈജിയിലുള്ളത്.
എല്ലാ ലാപ്ടോപ്പുകൾക്കുമൊപ്പം മികച്ച ഓഫറുകൾ ലഭ്യമാണ്. ആവശ്യങ്ങൾക്കനുസരിച്ച് ചൂസ് ചെയ്യാൻ മാക് ബുക്ക്, എച്ച് പി, ഏസർ, ലെനോവോ, അസൂസ്, ഡെൽ എന്നീ നിരവധി പ്രമുഖ കമ്പനികളുടെ ലാപ്ടോപ്പുകൾ ഇവിടെ ലഭ്യമാണ്. ഒഫീഷ്യൽ ലാപ്ടോപ്പുകൾ മുതൽ ഗെയിമിങ് ലാപ്ടോപ്പുകൾ വരെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്.
സാംസങ് സ്മാർട്ട് വാച്ച്, നോയ്സ് സ്മാർട്ട് വാച്ച്, ആപ്പിൾ എയർ പോഡ്സ്, റെഡ്മി ബഡ്സ്, ബി ടി എസ് ബേർഡ് ട്രിമ്മർ, എച്ച് പി ഹെയർ ഡ്രയർ, സോണി ഹോം തീയറ്റർ സിസ്റ്റം, ബോട്ട്, എൽ ജി എന്നിവയുടെ സൗണ്ട് ബാർ, ജെ ബി എൽ പാർട്ടി ബോക്സ്, ഇമ്പക്സ് പോർട്ടബിൾ സ്പീക്കർ, ഗോ പ്രൊ ക്യാമറ എന്നിവക്ക് ഏറ്റവും കുറഞ്ഞ വില മാത്രം.
ഓവൻ ടോസ്റ്റർ, ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് ഓവൻ, ചിമ്മണി ഹോബ്ബ് കോംബോ, ത്രീ ജാർ മിക്സർ, റോബോട്ടിക്ക് വാക്വം ക്ലീനർ, ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ, എയർ ഫ്രയർ എന്നിങ്ങനെ കിച്ചൺ & സ്മോൾ അപ്ലയൻസസിന്റെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്.
ഗെയിമിങ് , വീഡിയോ എഡിറ്റിങ് , ആർക്കിറ്റെക്ചറൽ ഡിസൈനിങ് , ഡാറ്റാ മൈനിങ് , ത്രീഡി റെൻഡറിങ് എന്നിങ്ങനെ ഉപഭോക്താവിന്റെ ആവിശ്വാനുസരണം കസ്റ്റം മേഡ് ഡെസ്ക് ടോപ്പുകളും മൈജി നിർമ്മിച്ച് നൽകുന്നുണ്ട്. റേസിംഗ് വീൽ, ഗെയിമിങ് ചെയർ & കോക്ക്പിറ്റ്, വിആർ എന്നിവയിൽ ഇഎംഐ യും ഇവിടെ ലഭിക്കും. പ്രൊജക്റ്റർസ്, ഇന്റർ ആക്റ്റീവ് ഡിസ്പ്ലെയ്സ് , പ്രൊജക്ടർ സ്ക്രീൻ, ഹോം ഓട്ടോമേഷൻ, സി സി ടി വി എന്നിവയിൽ സ്പെഷ്യൽ ഓഫറും ഉണ്ട്.
അനായാസ മാസത്തവണകളിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ മൈജി സൂപ്പർ ഇഎംഐ, ഗാഡ്ജറ്റ്സിനും അപ്ലയൻസസിനും ബ്രാൻഡുകൾ നൽകുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫംഗ്ഷൻ തകരാറിലാകുക എന്നിങ്ങനെ എന്ത് സംഭവിച്ചാലും ഒരു ഇൻഷുറൻസ് പരിരക്ഷ പോലെ സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയതോ, പ്രവർത്തന രഹിതമായതോ ആയ ഏത് ഉൻപന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടെ എല്ലാ മൂല്യവർധിത സേവനങ്ങളും ഈ കൊട്ടിക്കലാശം സെയിലിന്റെ ഭാഗമായി ലഭിക്കും.
ആപ്പിൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ധ ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനം എല്ലാ ഷോറൂമുകളിലും ലഭ്യമായിരിക്കും. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്. കൊട്ടിക്കലാശം ഓഫറുകൾ ഓൺലൈനിൽ myg.in ലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9249 001 001