കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിൽ കവർച്ച

കൊച്ചി: കൊച്ചിയിൽ വൻ എടിഎം കവർച്ച. എറണാകുളത്തെ 11 സ്ഥലങ്ങളിലാണ് തട്ടിപ്പ് നടന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിൽ നിന്നുമാണ് പണം കവർന്നിരിക്കുന്നത്. മെഷീനിൽ കൃത്രിമം…

By :  Editor
Update: 2022-08-25 23:51 GMT

കൊച്ചി: കൊച്ചിയിൽ വൻ എടിഎം കവർച്ച. എറണാകുളത്തെ 11 സ്ഥലങ്ങളിലാണ് തട്ടിപ്പ് നടന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിൽ നിന്നുമാണ് പണം കവർന്നിരിക്കുന്നത്. മെഷീനിൽ കൃത്രിമം നടത്തിയാണ് പ്രതി കവർച്ച നടത്തിയത്. ഇത്തരത്തിൽ കൃത്രിമം നടത്തി 25000 രൂപയാണ് കളമശേരിയിലെ എടിഎമ്മിൽ നിന്ന് ഒറ്റ ദിവസം കവർന്നത്. എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമാണ്. മുഖം മറയ്ക്കാതെയാണ് ഇയാൾ പണം മോഷ്ടിച്ചിരുന്നത്.

എടിഎമ്മുകളിൽ ആളുകൾ കയറുന്നതിന് മുൻപ് ഇയാൾ കയറി പണം പുറത്തേക്ക് വരുന്ന ഭാ​ഗം അടയ്ക്കും. എടിഎമ്മിൽ കയറുന്നവർ പണം ലഭിക്കാതെ വരുമ്പോൾ തിരിച്ച് പോകും. ഇടപാടുകാർ തിരിച്ചപോകുമ്പോഴേക്കും ഇയാൾ എത്തി അടച്ചുവച്ച ഭാഗം തുറന്ന് പണം കൈവശപ്പെടുത്തും. സിസിടിവി ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമാണ്.

Tags:    

Similar News