പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; നീറ്റ് പരീക്ഷ വീണ്ടും നടത്തും

ന്യൂ ഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്തംബര്‍ നാലിന് പെണ്‍കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ഉത്തരവിറക്കി.…

By :  Editor
Update: 2022-08-27 00:30 GMT

ന്യൂ ഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്തംബര്‍ നാലിന് പെണ്‍കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ഉത്തരവിറക്കി. രാജ്യത്ത് ആറിടങ്ങളിലാണ് പരീക്ഷ വീണ്ടും നടത്താന്‍ തയ്യാറെടുക്കുന്നത്. കൊല്ലത്ത് നടന്ന നീറ്റ് എക്‌സാമിനിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം വിവാദമായിരുന്നു.

സെപ്തംബര്‍ നാലിനാകും പുനപരീക്ഷ നടത്തുന്നത്. കേരളത്തിലൊഴികെയുള്ള മറ്റ് കേന്ദ്രങ്ങളില്‍ എന്തുകൊണ്ടാണ് പരീക്ഷ വീണ്ടും എഴുതിപ്പിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. പുനപരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചത്.സംഭവത്തില്‍ അധികൃതര്‍ക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

Tags:    

Similar News