മുന്നോട്ട് കയറി നിൽക്കാൻ പറഞ്ഞ് വിദ്യാർഥിനിയുടെ അരയിൽ പിടിച്ചു; ക്ലീനർക്കെതിരെ കേസ്
എരുമേലി ∙ ബസ് സ്റ്റാൻഡിൽ മർദനമേറ്റ സ്വകാര്യ ബസ് ക്ലീനർക്കെതിരെ പോക്സോ കേസ്. വെള്ളാവൂർ ചെറുവള്ളി അടാമറ്റം തോപ്പിൽപാത വീട്ടിൽ ടി.കെ.അച്ചുമോന് (24) എതിരെയാണ് പോക്സോ കേസ്…
By : Editor
Update: 2022-08-28 03:22 GMT
എരുമേലി ∙ ബസ് സ്റ്റാൻഡിൽ മർദനമേറ്റ സ്വകാര്യ ബസ് ക്ലീനർക്കെതിരെ പോക്സോ കേസ്. വെള്ളാവൂർ ചെറുവള്ളി അടാമറ്റം തോപ്പിൽപാത വീട്ടിൽ ടി.കെ.അച്ചുമോന് (24) എതിരെയാണ് പോക്സോ കേസ് ചുമത്തിയത്. ഈ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. ബസിൽ പല തവണ അച്ചുമോൻ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി.
മുൻപു 2 തവണ പെൺകുട്ടിയുടെ കൈയ്ക്കു കയറി പിടിക്കുകയും ഒരു തവണ ബസിനുള്ളിൽ മുന്നോട്ടു കയറി നിൽക്കാൻ ആവശ്യപ്പെട്ട് അരയിൽ പിടിച്ച് തള്ളുകയും ചെയ്തതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. പെൺകുട്ടി ഈ വിവരം അന്നുതന്നെ വീട്ടിലെത്തി അറിയിച്ചിരുന്നതായി അമ്മയും മൊഴി നൽകി.
ബസിൽ ഒപ്പം യാത്ര ചെയ്തിരുന്ന കൂട്ടുകാരോടും ഈ വിവരങ്ങൾ പറഞ്ഞിരുന്നു. ഇവരും പെൺകുട്ടിയുടെ മൊഴി ശരിയാണെന്നു പൊലീസിനെ അറിയിച്ചു. ഇതോടെയാണ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ അറിയിച്ചു. അതേസമയം, അച്ചുമോനെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ പെൺകുട്ടിയുടെ സഹോദരൻ ഒളിവിലാണ്. പ്രതിക്കെതിരെ വധശ്രമത്തിനാണു കേസ് എടുത്തിരിക്കുന്നത്.