തൊടുപുഴ ഉരുള്‍പൊട്ടല്‍; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, മൃതദേഹങ്ങള്‍ കണ്ടെത്തി
തൊടുപുഴ∙ ഇടുക്കി തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾ പൊട്ടി വീടു മണ്ണിനടിയിലായി അഞ്ചുപേരും മരിച്ചു. കുടയത്തൂർ സംഗമം ജംഗ്ഷനിൽ പുലർച്ചെ രണ്ടരയോടെയുണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലില്‍ സോമന്റെ വീട്…
By : Editor
Update: 2022-08-29 01:48 GMT
തൊടുപുഴ∙ ഇടുക്കി തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾ പൊട്ടി വീടു മണ്ണിനടിയിലായി അഞ്ചുപേരും മരിച്ചു. കുടയത്തൂർ സംഗമം ജംഗ്ഷനിൽ പുലർച്ചെ രണ്ടരയോടെയുണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂർണമായും മണ്ണിനടിയിലായിരുന്നു.
സോമൻ, ഭാര്യ ഷിജി, സോമന്റെ അമ്മ തങ്കമ്മ, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ്(4) എന്നിവരുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽനിന്നു കണ്ടെത്തി. അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആണ് മൃതദേഹങ്ങൾ എല്ലാം കണ്ടെത്തിയത്. അതേസമയം, ഉരുൾപൊട്ടിയ പ്രദേശത്ത് രാത്രി 11.30 മുതൽ മൂന്നുമണിവരെ അതിതീവ്ര മഴ പെയ്തു. അറക്കുളത്ത് 131 എംഎം മഴ രേഖപ്പെടുത്തിയിരുന്നു.