രണ്ടാനമ്മ രണ്ടുവയസുകാരനെ കാറിനടിയിൽ എറിഞ്ഞുകൊന്നു, വാഹനം കിട്ടാത്തതിനാൽ അനുജന്റെ മൃതദേഹം ചുമന്ന് നടന്ന് ജേഷ്ടൻ

രണ്ടുവയസുകാരനായ അനുജന്റെ മൃതദേഹം അൻപത് മീറ്ററോളം കൈയിൽ ചുമന്ന് പത്തുവയസുകാരൻ. ഉത്തർപ്രദേശിലെ ഭഗ്പത് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. കുട്ടി മൃതദേഹവുമായി നടന്നുപോകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ…

;

By :  Editor
Update: 2022-08-29 04:49 GMT

രണ്ടുവയസുകാരനായ അനുജന്റെ മൃതദേഹം അൻപത് മീറ്ററോളം കൈയിൽ ചുമന്ന് പത്തുവയസുകാരൻ. ഉത്തർപ്രദേശിലെ ഭഗ്പത് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. കുട്ടി മൃതദേഹവുമായി നടന്നുപോകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.

തുടർച്ചയായി കരയുന്നെന്ന പേരിൽ രണ്ടുവയസുകാരനായ കല കുമാറിനെ രണ്ടാനമ്മ സീത ഡൽഹി- സഹരൻപൂർ ദേശീയ പാതയിൽ വച്ച് കാറിനടിലിലേയ്ക്ക് എറിഞ്ഞുകൊല്ലുകയായിരുന്നെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നാലെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

പോസ്റ്റ‌്‌‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കുന്നതിനായി കല കുമാറിന്റെ പിതാവ് പ്രവീൺ കുമാർ ആശുപത്രി അധികൃതരോട് നിരന്തരം അഭ്യർത്ഥിച്ചെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്ന് ബന്ധുവായ രാംപാൽ പറയുന്നു. ഇതേത്തുടർന്നാണ് കുഞ്ഞിന്റെ മൃതദേഹം കൈയിൽ ചുമന്ന് വീട്ടിലെത്തിക്കാൻ തീരുമാനിച്ചത്. കുറച്ചുദൂരം ചുമന്നപ്പോൾ ക്ഷീണിതനായതുകൊണ്ടാണ് പത്തുവയസുകാരനായ മകൻ സാഗർ കുമാറിനെ ഏൽപ്പിച്ചതെന്ന് പ്രവീൺ പറഞ്ഞു.

ഇവർ നടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും തുടർന്ന് ഉടൻതന്നെ മൃതദേഹം വീട്ടിലെത്തിക്കാൻ വാഹനം ഏർപ്പാട് ചെയ്ത് കൊടുത്തെന്നും മുഖ്യ മെഡിക്കൽ ഓഫീസറായ ദിനേഷ് കുമാ‌ർ പറഞ്ഞു. വാഹനം ആവശ്യപ്പെടുന്നവർക്ക് അത് ഏർപ്പാടാക്കി നൽകാറുണ്ടെന്നും എന്നാലതിന് കുറച്ച് സമയം വേണ്ടിവരാറുണ്ടെന്നും ദിനേഷ് പറയുന്നു. വാഹനം ആവശ്യപ്പെടാതെ കുഞ്ഞിന്റെ പിതാവും ബന്ധുക്കളും മൃതദേഹവുമായി പോവുകയായിരുന്നെന്നും ദിനേഷ് വ്യക്തമാക്കി.

Tags:    

Similar News