നഴ്സറി അധ്യാപക കോഴ്സിന് സെപ്റ്റംബർ ആറുവരെ അപേക്ഷിക്കാം
തിരുവനന്തപുരം: രണ്ടുവർഷ നഴ്സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്സിന് സെപ്റ്റംബർ ആറിനകം അപേക്ഷിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക www.education.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് അപേക്ഷിക്കാനുള്ള…
;By : Editor
Update: 2022-09-05 00:18 GMT
തിരുവനന്തപുരം: രണ്ടുവർഷ നഴ്സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്സിന് സെപ്റ്റംബർ ആറിനകം അപേക്ഷിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക www.education.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും.
45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഒ.ബി.സി വിഭാഗങ്ങൾക്ക് മാർക്കിൽ രണ്ട് ശതമാനം ഇളവുണ്ട്. പട്ടിക വിഭാഗം അപേക്ഷകർക്ക് പാസ് മാർക്ക് മതി.
പ്രായപരിധി: 17-33 ആണ് പ്രായപരിധി. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വർഷ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും വെബ്സൈറ്റ് കാണുക.