അധ്യാപകന് അല്‍ക്വയ്ദ ബന്ധം; മദ്രസ്സ പൊളിച്ചുനീക്കി

ഗുവാഹത്തി: അല്‍ക്വയ്ദ ബന്ധത്തെ തുടര്‍ന്ന് അധ്യാപകന്‍ അറസ്റ്റിലായതോടെ ജോലി ചെയ്തിരുന്ന മദ്രസ്സ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി അസം സര്‍ക്കാര്‍. ഭീകര പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നാമത്തെ…

;

By :  Editor
Update: 2022-08-31 04:49 GMT

ഗുവാഹത്തി: അല്‍ക്വയ്ദ ബന്ധത്തെ തുടര്‍ന്ന് അധ്യാപകന്‍ അറസ്റ്റിലായതോടെ ജോലി ചെയ്തിരുന്ന മദ്രസ്സ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി അസം സര്‍ക്കാര്‍. ഭീകര പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നാമത്തെ മദ്രസ്സയാണ് ഇന്ന് പൊളിച്ചുനീക്കിയത്.

കബെയ്തരി പാര്‍ട്ടി -4 ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുനിലയിലുള്ള മര്‍കസുല്‍ മാ-ആരിഫ് ഖുറയാന മദ്രസ്സയാണ് പൊളിച്ചുമാറ്റിയത്. എട്ട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് നടപടി. വെള്ളിയാഴ്ചയാണ് മദ്രസ്സയിലെ അധ്യാപകനായ മുഫ്തി ഹഫിസുര്‍ റഹ്മാന്‍ എന്നയാളെ അറസ്റ്റു ചെയ്തത്. 2018ലാണ് ഇയാള്‍ ഇവിടെ അധ്യാപകനായി ചേര്‍ന്നത്. ചൊവ്വാഴ്ച മദ്രസയില്‍ നടന്ന റെയ്ഡില്‍ തീവ്രവാദ ബന്ധമുള്ള നിരവധി ലേഖനങ്ങള്‍ പിടിച്ചെടുത്തിരുന്നു.ഇവിടെ താമസിച്ചു പഠിച്ചിരുന്ന 200 ഓളം വിദ്യാര്‍ത്ഥികളെ ജില്ലാ ഭരണകൂടം ഒഴിപ്പിച്ചിരുന്നു.

Tags:    

Similar News