അധ്യാപക നിയമന വിവാദത്തില്‍ പ്രിയ വര്‍ഗീസിന് തിരിച്ചടി: ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല:യു.ജി.സി

കൊച്ചി: അധ്യാപക നിയമന വിവാദത്തില്‍ പ്രിയ വര്‍ഗീസിന് തിരിച്ചടി. നിയമത്തിനുള്ള സ്‌റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടി. അതിനിടെ, കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തി യു.ജി.സിയും…

By :  Editor
Update: 2022-08-31 05:01 GMT

കൊച്ചി: അധ്യാപക നിയമന വിവാദത്തില്‍ പ്രിയ വര്‍ഗീസിന് തിരിച്ചടി. നിയമത്തിനുള്ള സ്‌റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടി. അതിനിടെ, കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തി യു.ജി.സിയും രംഗത്തെത്തി. ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് യു.ജി.സി കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖാമൂലം നല്‍കാന്‍ കോടതി അറിയിച്ചു.

നേരത്തെ യു.ജി.സിയോട് കോടതി വ്യക്തത തേടിയെങ്കിലും ലഭിച്ചിരുന്നില്ല. ഗവേഷണ കാലവും അധ്യാപന പരിചയ കാലഘട്ടമായി പരിഗണിച്ചാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫെസർ ആയി നിയമനം നല്‍കിയത്. ഇത് ചോദ്യം ചെയ്ത് റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ ജോസഫ് സ്‌കറിയ ആണ് കോടതിയെ സമീപിച്ചത്.

Tags:    

Similar News