മഗ്സസെ ആരാണെന്ന് പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്; അവാര്‍ഡ് ബഹിഷ്‌കരണം പാര്‍ട്ടി തീരുമാനമാണ്; എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: മഗ്സസെ അവാര്‍ഡ് ബഹിഷ്‌കരണം പാര്‍ട്ടി തീരുമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. മഗ്സസെ ആരാണെന്ന് പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്. തൊഴിലാളികളെ അടിച്ചമര്‍ത്തിയ കമ്യൂണിസ്റ്റ്…

By :  Editor
Update: 2022-09-04 07:35 GMT

തിരുവനന്തപുരം: മഗ്സസെ അവാര്‍ഡ് ബഹിഷ്‌കരണം പാര്‍ട്ടി തീരുമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. മഗ്സസെ ആരാണെന്ന് പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്. തൊഴിലാളികളെ അടിച്ചമര്‍ത്തിയ കമ്യൂണിസ്റ്റ് വിരോധിയാണ് മഗ്സസെയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

മാഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് നല്‍കി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാന്‍ ശ്രമിക്കണ്ട എന്നാണ് പാര്‍ട്ടി തീരുമാനം. വാങ്ങുന്നത് ശരിയല്ലെന്ന് കെ.കെ.ശൈലജയെ ഉപദേശിച്ചത് അതുകൊണ്ടാണ്. അത് അവര്‍ കൃത്യമായി മനസിലാക്കി നിലപാട് സ്വീകരിച്ചുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയില്‍ സിപിഐഎം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചതെന്ന് കെ.കെ.ശൈലജ പറഞ്ഞു. പരിശോധിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ഇങ്ങനെ ഒരു പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന് കണ്ടു. അവാര്‍ഡ് കമ്മിറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ അറിയിച്ചു.

Tags:    

Similar News