വള്ളംകളിയില്‍ കേരളാ പോലീസിന്റെ 'ചതി പ്രയോഗം '; അമരക്കാരനെ തള്ളിയിട്ട് മുന്നിലുള്ള ചുണ്ടനെ മുക്കി " വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ∙ മാന്നാറില്‍ നടന്ന 56-ാമത് മഹാത്മാഗാന്ധി ജലോത്സവത്തിൽ പൊലീസിന്റെ ചതിയെന്ന് ആരോപണം. നിരണം ചുണ്ടന്‍ തുഴഞ്ഞ പൊലീസുകാര്‍, ചെറുതന ചുണ്ടന്റെ അമരക്കാരനെ കൈക്കൊണ്ട് തള്ളി വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ…

By :  Editor
Update: 2022-09-07 08:51 GMT

ആലപ്പുഴ∙ മാന്നാറില്‍ നടന്ന 56-ാമത് മഹാത്മാഗാന്ധി ജലോത്സവത്തിൽ പൊലീസിന്റെ ചതിയെന്ന് ആരോപണം. നിരണം ചുണ്ടന്‍ തുഴഞ്ഞ പൊലീസുകാര്‍, ചെറുതന ചുണ്ടന്റെ അമരക്കാരനെ കൈക്കൊണ്ട് തള്ളി വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ചതിപ്രയോഗം പുറത്തായത്. ഒന്നാം സ്ഥാനം നേടിയ കേരള പൊലീസ് തുഴഞ്ഞ നിരണം ചുണ്ടന് കപ്പും പാരിതോഷികവും നല്‍കരുതെന്നാണ് ആവശ്യം.

ഇന്നലെ വൈകിട്ടാണ് മഹാത്മാഗാന്ധി ജലോത്സവം അരങ്ങേറിയത്. കേരള പൊലീസ് ബോട്ട് ക്ലബ്ബാണ് നിരണം ചുണ്ടന്‍ തുഴഞ്ഞത്. ഇവരെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ മുന്നേറുന്നതിനിടെ നിരണം ചുണ്ടനിലുണ്ടായിരുന്ന പൊലീസ് ക്ലബ് അംഗം ചെറുതനയിലെ അമരക്കാരനെ തള്ളി വെള്ളത്തിലേക്ക് ഇടുകയായിരുന്നു.

ഇതോടെ ചെറുതന ചുണ്ടന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങി. മത്സരത്തിന് പിന്നാലെ പൊലീസുകാര്‍ക്ക് ട്രോഫിയും പാരിതോഷികവും നല്‍കരുതെന്നാവശ്യപ്പെട്ട് വള്ളംകളി പ്രേമികള്‍ സംഘടിച്ച് പ്രതിഷേധിച്ചപ്പോള്‍ പൊലീസ് ലാത്തിച്ചാർ‌ജ് നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് ഉത്തരവിട്ടു.

Tags:    

Similar News