നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കും
തൃശൂര്‍: തൃശൂരില്‍ നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്.…
;തൃശൂര്‍: തൃശൂരില്‍ നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്.
എലിസബേത്ത് രാജ്ഞിയുടെ മരണത്തില്‍ രാജ്യത്ത് നാളെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുലിക്കളി അനിശ്ചിതത്വത്തിലായത്. ജില്ലാ കളക്ടര്‍ പുലിക്കളി സംഘങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.
പുലിക്കളി മാറ്റിവെച്ചാല്‍ തങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പുലിക്കളി സംഘങ്ങള്‍ വ്യക്തമാക്കി. അഞ്ചു സംഘങ്ങളാണ് പുലിക്കളിക്കായി സജ്ജമാകുന്നത്.