മസ്കറ്റ് -കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ പുക, യാത്രക്കാരെ ഒഴിപ്പിച്ചു

മസ്കറ്റ്: മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന് തീപിടിച്ചതിനെ തുടർന്ന് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ പെട്ടെന്നാണ് വിമാനത്തിന്റെ ചിറകിൽനിന്നും പുകയുയരുന്നത്…

By :  Editor
Update: 2022-09-14 06:13 GMT

മസ്കറ്റ്: മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന് തീപിടിച്ചതിനെ തുടർന്ന് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ പെട്ടെന്നാണ് വിമാനത്തിന്റെ ചിറകിൽനിന്നും പുകയുയരുന്നത് കണ്ടത്. പുക ശ്വസിച്ചു 16 പേർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി അറിയുന്നു. ആർക്കും പരുക്കില്ല.

രാവിലെ 11.30നു പുറപ്പെടാനിരുന്ന എഎക്സ് 442 വിമാനത്തിലാണ് പുക കണ്ടത്. ഇന്ത്യയിലെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിേയഷൻസ് അന്വേഷണം പ്രഖ്യാപിച്ചു. പറന്നുയരുന്നതിനു തൊട്ടുമുന്‍പ് എന്‍ജിനില്‍ തീ കാണുകയായിരുന്നു. ഇതോടെ എമർജൻസി വാതിലിലൂടെ യാത്രക്കാർ പുറത്തേക്കിറങ്ങുകയായിരുന്നു. ഇതിനിടെ പതിനാലു പേർക്ക് പരുക്കേറ്റതായാണ് വിവരം. 141 യാത്രക്കാരും നാല് കുഞ്ഞുങ്ങളും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തീപിടിക്കാൻ കാരണം എന്തെന്ന് വ്യക്തമല്ല. അപകടവിവര‌ം ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. മുംബൈയില്‍നിന്ന് മറ്റൊരു എയര്‍ ഇന്ത്യ വിമാനം മസ്‌കറ്റിലെത്തി യാത്രക്കാരെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Tags:    

Similar News