ആ ഭാഗ്യവാനെ തിരിച്ചറിഞ്ഞു; അനൂപ് ടിക്കറ്റ് എടുത്തത് ഇന്നലെ വൈകിട്ട് " ജോലിക്കായി മലേഷ്യക്ക് പോകാനിരിക്കെ ബംപർ ഭാഗ്യം !

25 കോടിയുടെ ഈ വർഷത്തെ ഓണം ബമ്പർ വിജയി തിരുവനന്തപുരം സ്വദേശി. ശ്രീവരാഹം സ്വദേശി അനൂപ്(30)ആണ് ഒന്നാം സമ്മാനത്തിനർഹനായത്. ഇദ്ദേഹം ടിക്കറ്റ് സമർപ്പിച്ചിട്ടില്ല. ഓട്ടോ ഡ്രൈവറായി ജോലി…

By :  Editor
Update: 2022-09-18 06:44 GMT

25 കോടിയുടെ ഈ വർഷത്തെ ഓണം ബമ്പർ വിജയി തിരുവനന്തപുരം സ്വദേശി. ശ്രീവരാഹം സ്വദേശി അനൂപ്(30)ആണ് ഒന്നാം സമ്മാനത്തിനർഹനായത്. ഇദ്ദേഹം ടിക്കറ്റ് സമർപ്പിച്ചിട്ടില്ല. ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയാണ് അനൂപ്. പിതൃസഹോദരിയുടെ മകൾ സുജയ ലോട്ടറി ഏജൻസി ജീവനക്കാരിയാണ്. ഈ സഹോദരിയിൽ നിന്നാണ് അനൂപ് ഇന്നലെ സന്ധ്യയ്‌ക്ക് ടിക്കറ്റ് എടുത്തത്‌. വീട്ടിൽ അമ്മയും ഭാര്യയും മകനുമുണ്ട്.

സെപ്‌തംബർ 17ന് വൈകിട്ട് ആറര മണിയ്‌ക്ക് ശേഷമാണ് ഈ ടിക്കറ്റ് തലസ്ഥാനത്തെ പഴവങ്ങാടിയിൽ വിറ്റുപോയത്. TJ 750605 എന്ന ടിക്കറ്റാണ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിന് അർഹമായത്. തങ്കരാജ് എന്ന ഏജന്റ് വഴിയാണ് ടിക്കറ്റ് വിറ്റത്.

പണം ഇല്ലാത്തതിനാൽ മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് അനൂപ് മാധ്യമങ്ങളോടു പറഞ്ഞു. ‘ബംപർ അടിച്ചെന്നു വിശ്വസിക്കാനാകുന്നില്ല. അറിഞ്ഞ ഉടൻ തന്നെ എല്ലാവരെയും വിളിച്ച് അറിയിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ടിക്കറ്റെടുത്തത്. അൻപത് രൂപ കുറവുണ്ടായിരുന്നതിനാൽ ടിക്കറ്റെടുക്കേണ്ട എന്നു കരുതിയതാണ്. പിന്നെ കൊച്ചിന്റെ കുടുക്കപൊട്ടിച്ച പണം കൊണ്ടാണ് ലോട്ടറി എടുത്തത്. ഒറ്റ ടിക്കറ്റേ എടുത്തിരുന്നുള്ളൂ.’– അനൂപ് പറഞ്ഞു.

Tags:    

Similar News