കേരള കേന്ദ്ര സർവകലാശാല പി.ജി പ്രവേശനം: രജിസ്ട്രേഷന് ഒക്ടോബര്‍ ഏഴുവരെ
EVENING KERALA : കേരള കേന്ദ്ര സർവകലാശാലയില്‍ വിവിധ പി.ജി, പി.ജി ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. ഒക്ടോബര്‍ ഏഴിന് രാത്രി 10 വരെ രജിസ്റ്റര്‍…
EVENING KERALA : കേരള കേന്ദ്ര സർവകലാശാലയില്‍ വിവിധ പി.ജി, പി.ജി ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. ഒക്ടോബര്‍ ഏഴിന് രാത്രി 10 വരെ രജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര സർവകലാശാലകളിലെ പൊതുപ്രവേശന പരീക്ഷയായ സി.യു.ഇ.ടിയില്‍ പങ്കെടുത്തവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
26 ബിരുദാനന്തര ബിരുദ കോഴ്സുകളാണ് കേരള കേന്ദ്ര സർവകലാശാലയിലുള്ളത്. ഇക്കണോമിക്സ്, ഇംഗ്ലീഷ് ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി, ഹിന്ദി ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷന് ആൻഡ് പോളിസി സ്റ്റഡീസ്.
സോഷ്യല്‍ വര്‍ക്ക്, എജുക്കേഷന്‍, സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്വയണ്മെന്റല് സയന്‍സ്, ജിനോമിക് സയന്‍സ്, ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, യോഗ സ്റ്റഡീസ്, എൽഎൽ.എം, പബ്ലിക് ഹെല്‍ത്ത്, എം.ബി.എ, എം.ബി.എ (ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്മെന്റ്), എം.കോം, കന്നഡ എന്നിവയാണ് ബിരുദാനന്തര ബിരുദ കോഴ്സുകള്‍. ലൈഫ് സ്കില്‍സ് എജുക്കേഷന്‍, യോഗ, എൻ.ആർ.ഐ ലോസ്, ഹിന്ദി എന്നിവയിലാണ് ഡിപ്ലോമ കോഴ്സുകള്‍. ലൈഫ് സ്കില്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സും സർവകലാശാല നടത്തുന്നുണ്ട്. രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കും www.cukerala.ac.in സന്ദര്‍ശിക്കുക.