എങ്ങനെ കിടന്നുറങ്ങുന്നതാണ് ഏറ്റവും ബെസ്റ്റ്; തെറ്റായ ഉറക്ക രീതി ഏത് !

കാലുവേദന, കഴുത്തുവേദന... ഇതൊക്കെ പറഞ്ഞാണോ എന്നും രാവിലെ ഉറക്കമുണരുന്നത്? ഇതിന് പല കാരണങ്ങൾ ഉണ്ട്. അതിൽ പതിവായി ഉണ്ടാകാവുന്ന ഒന്നാണ് തെറ്റായ രീതിയിൽ കിടന്നുറങ്ങുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങൾ.…

By :  Editor
Update: 2022-10-07 12:34 GMT

കാലുവേദന, കഴുത്തുവേദന... ഇതൊക്കെ പറഞ്ഞാണോ എന്നും രാവിലെ ഉറക്കമുണരുന്നത്? ഇതിന് പല കാരണങ്ങൾ ഉണ്ട്. അതിൽ പതിവായി ഉണ്ടാകാവുന്ന ഒന്നാണ് തെറ്റായ രീതിയിൽ കിടന്നുറങ്ങുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങൾ. ശരിയായ രീതിയിൽ കിടന്നുറങ്ങിയാൽ ഇത്തരം വേദനകളെ മാറ്റിനിർത്താം എന്നുമാത്രമല്ല നല്ല ഉറക്കവും കിട്ടും.

ഫീറ്റൽ പൊസിഷൻ ആണ് ഉറങ്ങാൻ ഏറ്റവും നല്ല രീതിയായി വിദ​ഗ്ധർ പറയുന്നത്. കാലുകൾ‍ നെഞ്ചുവരെ ചുരുട്ടി വച്ച് ഉറങ്ങുന്ന രീതിയാണ് ഫീറ്റൽ പൊസിഷൻ എന്ന പേരിൽ അറിയപ്പെടുന്നത്. കാലുംകയ്യും ചുരുട്ടി വച്ച് ഒരു ബോളിന്റെ ആകൃതിയിലായിരിക്കും ഉറക്കം. കൂർക്കംവലി കുറയ്ക്കാനും നടുവേദന കുറയ്ക്കാനും ഈ പൊസിഷൻ സഹായിക്കും. ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതും നല്ലതാണെന്നാണ് പലരും പറയുന്നത്. പ്രത്യേകിച്ച് രാത്രി വയറുനിറയെ ഭക്ഷണം കഴിച്ചിട്ടാണ് ഉറങ്ങുന്നതെങ്കിൽ ഇടതുവശത്തേക്ക് ചരിഞ്ഞ് ഉറങ്ങുന്നതാണ് അഭികാമ്യം.

അതേസമയം കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും തെറ്റായ ഉറക്ക രീതി. ഇത് പേശികളിലും സന്ധികളിലും അധിക സമ്മർദ്ധമുണ്ടാകാൻ ഇടയാക്കും. ഇങ്ങനെ ഉറങ്ങുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങളെ കൂടുതൽ ക്ഷീണിതരാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. തലയിണയ്ക്ക് അടിയിൽ രണ്ട് കൈകളും ചുരുട്ടി വച്ച് ഉറങ്ങുന്ന സോൾജിയർ പൊസിഷനും നല്ലതല്ല. അതുപോലെ കട്ടികൂടിയ തലയിണ ഒഴിവാക്കി ഉറങ്ങാനും ശ്രദ്ദിക്കണം.

Tags:    

Similar News