മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസ്: അന്വേഷണ സംഘത്തെ മാറ്റി
കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റ പുരവസ്തു തട്ടിപ്പ് കേസില്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ മാറ്റം. എസ്.പി എം.ജെ സാജന്‍ ഉള്‍പ്പെടുന്ന സംഘത്തെ മാറ്റിയ സര്‍ക്കാര്‍ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി…
;കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റ പുരവസ്തു തട്ടിപ്പ് കേസില്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ മാറ്റം. എസ്.പി എം.ജെ സാജന്‍ ഉള്‍പ്പെടുന്ന സംഘത്തെ മാറ്റിയ സര്‍ക്കാര്‍ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം സാബുവിന്റെ് നേതൃത്വത്തിലുള്ള സംഘത്തിന് ചുമതല നല്‍കി.
അന്വേഷണ സംഘത്തിനെതിരെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഐ ജി ജി ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മോന്‍സനുമായി ബന്ധുമുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു.ഐജിയും തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ഡിസംബര്‍ പത്തിന് ഐജി ലക്ഷ്മണയെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഐജിയുടെ അതിഥിയായി പൊലീസ് ക്ലബിലും മോണ്‍സണ്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.