ബി.ടെക് (ലാറ്ററൽ എൻട്രി): ഒഴിവുകളിൽ രജിസ്‌ട്രേഷൻ

തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്‍റും നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി…

;

By :  Editor
Update: 2022-10-11 13:02 GMT

തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്‍റും നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

പുതുതായി കോളജ്/കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in വഴി ഒക്‌ടോബർ 17, 18 തിയതികളിൽ സമർപ്പിക്കണം. മുൻ അലോട്ട്‌മെന്‍റുകൾ വഴി സ്വാശ്രയ കോളജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുള്ള അലോട്ട്‌മെന്‍റ് വെബ്‌സൈറ്റിൽ ഒക്‌ടോബർ 19ന് പ്രസിദ്ധീകരിക്കും. ഫോൺ: 0471 2560363, 364.

Tags:    

Similar News