ഫിഫ വേള്‍ഡ് കപ്പിലെ മലയാളി സാന്നിദ്ധ്യം സഫീറിന് കോഴിക്കോടിന്റെ ആദരം
കോഴിക്കോട്: നവംബറില്‍ നടക്കാനിരിക്കുന്ന ഫിഫ വേള്‍ഡ് കപ്പ് മത്സരത്തിലെ സംഘാടനത്തിലെ മലയാളി സാന്നിദ്ധ്യം സഫീര്‍ റഹ്മാന് ജന്മനാടായ കോഴിക്കോടിന്റെ ആദരം. ഒക്ടോബര്‍ 13 ന് വൈകുന്നേരം 3.30…
;By : Editor
Update: 2022-10-12 10:06 GMT
കോഴിക്കോട്: നവംബറില്‍ നടക്കാനിരിക്കുന്ന ഫിഫ വേള്‍ഡ് കപ്പ് മത്സരത്തിലെ സംഘാടനത്തിലെ മലയാളി സാന്നിദ്ധ്യം സഫീര്‍ റഹ്മാന് ജന്മനാടായ കോഴിക്കോടിന്റെ ആദരം. ഒക്ടോബര്‍ 13 ന് വൈകുന്നേരം 3.30 ന് ഹോട്ടല്‍ മലബാര്‍ പാലസില്‍ വെച്ച് നടക്കുന്ന ചടങ്ങ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കെഡിഎഫ്എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഖത്തര്‍ വേള്‍ഡ് കപ്പിന്റെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫാന്‍ ലീഡറും കമ്മ്യൂണിറ്റി കള്‍ച്ചറല്‍ ഫോക്കല്‍ പോയന്റുമാണ് ചേന്ദമംഗലൂര്‍ സ്വദേശിയായ സഫീര്‍ റഹ്മാന്‍. ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായ സഫീര്‍ എംബസി അനുബന്ധ സംഘടനയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിങ് കമ്മിറ്റി അംഗം കൂടിയാണ്. boby