പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം; കോഴിക്കോട്ട് ഡോക്ടറെ ബിച്ചിൽ നിന്നും പിടികൂടി പോലീസിൽ ഏൽപ്പിച്ച് ബന്ധുക്കളും നാട്ടുകാരും
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ ഡോക്ടർ പിടിയിൽ. കണ്ണൂർ സ്വദേശി അലൻ അലക്സിനെയാണ് നാട്ടുകാരും ബന്ധുക്കളും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമൂഹമാദ്ധ്യമം വഴിയാണ് ഇയാൾ കാക്കൂർ സ്വദേശിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നാലെ ഇയാൾ നിരന്തരം അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി. ഇതോടെ പെൺകുട്ടി ബന്ധുക്കളെ വിവരം അറിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബന്ധുക്കളുടെ നിർദ്ദേശപ്രകാരം പെൺകുട്ടി ഡോക്ടറെ കോഴിക്കോട് ബീച്ചിലേക്ക് വിളിച്ച് വരുത്തി. കാറിൽ ബീച്ചിൽ എത്തിയ ഇയാൾ പെൺകുട്ടിയെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തടഞ്ഞു നിർത്തി പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.