ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റ് ആയേക്കും; 22 വരെ കേരളത്തിൽ വ്യാപക മഴ

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റ് ആയേക്കും; 22 വരെ കേരളത്തിൽ വ്യാപക മഴ കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരിക്കും അതിന്റെ ആഘാതം കൂടുതലുണ്ടാകാൻ സാധ്യത. അതിനാൽ, കരുതിയിരിക്കാനാണ് ദുരന്തനിവാരണ…

By :  Editor
Update: 2022-10-20 07:05 GMT

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റ് ആയേക്കും; 22 വരെ കേരളത്തിൽ വ്യാപക മഴ
കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരിക്കും അതിന്റെ ആഘാതം കൂടുതലുണ്ടാകാൻ സാധ്യത. അതിനാൽ, കരുതിയിരിക്കാനാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

വടക്കൻ ജില്ലകളിലെ മലയോരത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. ഒന്നരമണിക്കൂർ വരെ ഒരിടത്തു പെയ്യുന്ന കനത്തമഴയിൽ മേൽമണ്ണും വേരുപടലുകളും വരെ താറുമാറാകുന്ന സ്ഥിതിയുണ്ട്. മഴ അടുത്തദിവസങ്ങളിൽ തെക്കൻഭാഗങ്ങളിലേയ്ക്കു മാറിയേക്കും. ഇതിനോട് സാമ്യമുളള സ്ഥിതിയാണ് തമിഴ്നാട് അന്തരീക്ഷത്തിലുമുളളത്. മറ്റു ദക്ഷിണസംസ്ഥാനങ്ങളിൽ നിന്ന് കാലവർഷം ഏതാണ്ട് പിൻവാങ്ങിയെങ്കിലും ചുഴലിയും ചക്രവാതവും കാരണം കേരളത്തിൽ അത് വീണ്ടും സജീവമാകാനുള്ള സാധ്യതയും തള്ളാനാകില്ല.

Tags:    

Similar News