പ്രണയനൈരാശ്യം: പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് പാലത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍…

By :  Editor
Update: 2022-10-25 22:48 GMT

കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടി മരിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു പറയുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Tags:    

Similar News