കണ്ണൂരിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പതിനേഴുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു

കണ്ണൂർ: കണ്ണൂരിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസ്സുകാരി പ്രസവിച്ചു. ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് ശുചിമുറിയിൽ പ്രസവിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍…

By :  Editor
Update: 2022-10-30 03:53 GMT

കണ്ണൂർ: കണ്ണൂരിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസ്സുകാരി പ്രസവിച്ചു. ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് ശുചിമുറിയിൽ പ്രസവിച്ചത്.

വയറുവേദനയെ തുടര്‍ന്ന് ഇന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതായിരുന്നു. ആശുപത്രിയിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു. പെൺകുട്ടിയെയും കുഞ്ഞിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് പ്രസവിച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.

Tags:    

Similar News