ഷാരോൺ കൊലക്കേസ്: ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന്, വീടിനു നേരെ ആക്രമണം

പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിനു നേരെ ആക്രമണം. വീടിന്റെ ജനൽച്ചില്ലുകൾ തകർന്ന നിലയിലാണ്. രാത്രിയാണ് ആക്രമണം…

By :  Editor
Update: 2022-10-30 21:36 GMT

പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിനു നേരെ ആക്രമണം. വീടിന്റെ ജനൽച്ചില്ലുകൾ തകർന്ന നിലയിലാണ്. രാത്രിയാണ് ആക്രമണം ഉണ്ടായതെന്ന് അയൽവാസികൾ അറിയിച്ചു. അതേസമയം, ഷാരോണിന് കഷായത്തിൽ കീടനാശിനി കലക്കി നൽകിയെന്ന് കുറ്റസമ്മതം നടത്തിയ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.

കഷായം കുറിച്ച് നൽകിയെന്ന് പറയപ്പെട്ട ആയുർവേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികളാണ് ഗ്രീഷ്മയെ കുടുക്കാൻ പൊലീസിന് ഏറ്റവും സഹായകരമായത്. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്ക്ക് വിനയായി. കഷായം കുറിച്ചുനൽകിയെന്ന് ഗ്രീഷ്മ അവകാശപ്പെട്ട ആയുർവേദ ഡോക്ടർ അരുൺ അത് തള്ളിക്കളയുകയായിരുന്നു. ഷാരോണിന് നൽകിയ അതേ ജ്യൂസ് കുടിച്ച അമ്മയ്ക്കൊപ്പം വന്ന ഓട്ടോഡ്രൈവർക്കും അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്നാണ് ഡ്രൈവർ പ്രദീപ് മൊഴി നൽകിയത്

Tags:    

Similar News