വായു മലിനീകരണം: പഞ്ചാബിലെ നടപടിയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ്ജിരിവാള്‍

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം ഗുരുതരമായി തുടരുന്നതിലെ രാഷ്ട്രീയ പഴിചാരലുകളില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ആം ആദ്മി പാര്‍ട്ടി. പഞ്ചാബില്‍ കര്‍ഷകര്‍ വയലുകള്‍ കത്തിക്കുന്നതിലെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പഞ്ചാബില്‍…

By :  Editor
Update: 2022-11-04 03:16 GMT

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം ഗുരുതരമായി തുടരുന്നതിലെ രാഷ്ട്രീയ പഴിചാരലുകളില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ആം ആദ്മി പാര്‍ട്ടി. പഞ്ചാബില്‍ കര്‍ഷകര്‍ വയലുകള്‍ കത്തിക്കുന്നതിലെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ട് ആറു മാസമേ ആയുള്ളു. മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കാനാവുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിലവില്‍ മലിനീകരണ തോത് അതീവ ഗുരുതരമാണ്. അടുത്ത രണ്ട് ദിവസം കൂടി ഇത് ഉയരുമെന്നാണ് സൂചന. അന്തരീക്ഷ അടിയന്തരാവസ്ഥയിലുടെ ഡല്‍ഹി കടന്നുപോകുന്നത്. ആളുകള്‍ വീടിനു പുറത്ത് നടക്കാനിറങ്ങുന്നതും വ്യായാമത്തിന് പോകുന്നതും നിര്‍ത്തിവയ്ക്കണം. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും അടിയന്തര നടപടിയുണ്ടാകും. ഇത് കുറ്റപ്പെടുത്താനുള്ള സമയമല്ല, കേന്ദ്രസര്‍ക്കാരും മലിനീകരണ നിയന്ത്രണ പരിപാടിയില്‍ പങ്കെടുക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News